കർക്കിടകമാസ പൂജയ്ക്കായി ശബരിമലനട ഇന്ന് തുറക്കും


ശബരിമല :- കർക്കടകമാസപൂജയ്ക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. 

തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകരും. കർക്കടകം ഒന്ന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് നട തുറക്കും. എല്ലാ ദിവസവും പടിപൂജയുണ്ട്. മാസപൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10-ന് നടയടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.

Previous Post Next Post