ദില്ലി :- യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് സനായിലെ ക്രിമിനൽ കോടതി പരിഗണിക്കും. ഹർജി ലിസ്റ്റ് ചെയ്തതായി കോടതി അറിയിച്ചു. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്. കാന്തപുരം ഉൾപ്പെടെയുള്ള മതപണ്ഡിതർ ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം പ്രതികരണം അറിയിച്ചിരുന്നില്ല. ചർച്ച ഇന്നും തുടരുകയാണ്.