കണ്ണാടിപ്പറമ്പ്:- പുല്ലൂപ്പി കടവിന് സമീപം ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഇലക്ട്രിക്കൽ പോസ്റ്റും ട്രാൻസ്ഫോർമറും നിലം പതിച്ചു.ഇത് വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.പോസ്റ്റ് റോഡിന്റെ നടുവിലേക്കാണ് വീണത്. ഈ സമയത്ത് വഴിയിലൂടെ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. റോഡിൻ്റെ നടുവിൽ വീണ ഇലക്ട്രിക് പോസ്റ്റും ട്രാൻസ്ഫോർമറും മാറ്റുന്നതിനുള്ള നടപടി കെഎസ്ഇബി അധികൃതർ ആരംഭിച്ചിട്ടുണ്ട്.