പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ നിറകതിർ സമർപ്പിച്ചു. ബുധനാഴ്ച പാരമ്പര്യ അവകാശി മുതുകുടയിലെ നിരിച്ചൻ ഗോവിന്ദൻ കതിർക്കുലകൾ ക്ഷേത്ര സന്നിധിയിലെത്തിച്ചു. തുടർന്ന് ക്ഷേത്രം മടയൻ പി.എം സതീശന്റെ നേതൃത്വത്തിൽ ശുദ്ധികർമങ്ങൾ നടത്തി കതിർക്കുലകൾ ഏറ്റുവാങ്ങി.
തുടർന്ന് ക്ഷേത്രനടയിൽ പയം കുറ്റിവെച്ചശേഷം കതിർക്കുലകൾ ശ്രീകോവിലിനുള്ളിൽ കയറ്റി. മടപ്പുര കുടുംബാംഗങ്ങൾക്കും മടപ്പുരയിലെത്തിയ ഭക്തർക്കും കതിർക്കുലകൾ നൽകി. കർക്കടക മാസത്തിലെ പ്രധാന ചടങ്ങാണ് കതിർക്കുലസമർപ്പണം.