വർധിച്ചു വരുന്ന തെരുവ്നായ ശല്യം : എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന് ഹൈക്കോടതി


കൊച്ചി :- തെരുവുനായ ശല്യം കാരണം പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയാണെന്ന് ഹൈക്കോടതി. കുട്ടികളെയടക്കം പട്ടികടിക്കുന്ന സംഭവങ്ങൾ ദിവസേനയുണ്ടാകുന്നു. ജനങ്ങൾക്കാകെ ഭയമാണ്. എന്തെങ്കിലും ചെയ്യേ പറ്റൂവെന്നും ഇക്കാര്യത്തിൽ ഇടപെടലുണ്ടാകുമെന്നും ജസ്റ്റിസ് സി.എസ് ഡയസ് പറഞ്ഞു.

നായ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം കാര്യക്ഷമമാക്കുക, മേൽനോട്ടസമിതി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരം സംബന്ധിച്ച 9000 അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം തുടരാൻ നിർദേശം നൽകണമെന്ന ഹർജിയും അന്ന് പരിഗണിക്കും. രോഗബാധയുള്ള നായകളുടെ ദയാവധത്തിന് തീരുമാനമെടുത്തത് സർക്കാർ കോടതിയെ അറിയിച്ചു.

Previous Post Next Post