കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിടുകുളത്തേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുകയോ അല്ലെങ്കിൽ കണ്ണൂരിൽ നിന്ന് ചട്ടുകപ്പാറ വരെ വരുന്ന ഒന്നോ രണ്ടോ ബസ്സുകൾ നിടുകുളത്തേക്ക് നീട്ടുകയോ ചെയ്യണമെന്ന് സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

നിടുകുളം അംഗൻവാടി പരിസരത്ത് നടന്ന സമ്മേളനം പ്രസിഡണ്ട്‌ കോരമ്പേത്തു കുഞ്ഞമ്പുവിന്റെ അധ്യക്ഷതയിൽ യോഗം കേരള പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി സൂരജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ മനോജ്‌ സംഘടന റിപ്പോർട്ടും വില്ലേജ് സെക്രട്ടറി പി.പി പ്രസന്നൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.കുഞ്ഞമ്പു പ്രമേയം അവതരിപ്പിച്ചു. പ്രവാസി ഏരിയ സെക്രട്ടറി വി.കെ ശിവൻ, ജോയിന്റ് സെക്രട്ടറി പി.രാജീവൻ, കുറ്റ്യാട്ടൂർ ലോക്കൽ സെക്രട്ടറി പദ്മനാഭൻ, എൽ..സി മെമ്പർ ജയദേവൻ എന്നിവർ ആശംസയർപ്പിച്ചു. വിവിധ പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു.

 ഭാരവാഹികൾ 

പ്രസിഡന്റ് : കോരമ്പേത്ത് കുഞ്ഞമ്പു

സെക്രട്ടറി : പി.പി പ്രസന്നൻ

ജോയിന്റ് സെക്രട്ടറി : പ്രശാന്ത് എൻ ചെലങ്കാര

ട്രഷറർ : രാജീവൻ





 

Previous Post Next Post