ഇരിട്ടി സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മദീനയിൽ മരണപ്പെട്ടു


ഇരിട്ടി :- മലയാളി ഹജ്ജ് തീർത്ഥാടകൻ മദീനയിൽ മരിച്ചു. ഇരിട്ടി തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു. ഭാര്യക്കൊപ്പം ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് മദീന സന്ദർശനത്തിനെത്തിയതായിരുന്നു. 

അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. റിയാദിലുള്ള മകൻ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര കർമങ്ങൾക്കും മറ്റും കെ.എം.സി.സി മദീന വെൽഫയർ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Previous Post Next Post