കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റും പൊതുരംഗത്തും, ആദ്ധ്യാത്മിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ടി.സി കുഞ്ഞിരാമൻ മാസ്റ്ററുടെ ചരമവാർഷിക ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.
എം.വി ഗോപാലന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എം.വി ഗോപാലൻ നമ്പ്യാർ, കെ.വി സുരേന്ദ്രൻ നമ്പ്യാർ, പി.വി രമേശൻ, പി.ബിജു, പി.വി സതീശൻ, പി.ശ്രീധരൻ, ദാമോദരൻ നമ്പ്യാർ, എന്നിവർ സംസാരിച്ചു. ഇ.പി വിശ്വനാഥൻ നമ്പ്യാർ, സി.നാണു കെ.സി വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.