കണ്ണാടിപ്പറമ്പ് :- സയ്യിദ് ഹാശിം തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് സംഘടിപ്പിച്ച അനുസ്മരണ ദുആ സംഗമം അസ്‍ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. സദാചാരനിഷ്ഠ ജീവിതവൃതമാക്കിയ സയ്യിദ് ഹാശിം തങ്ങള്‍ അഗാധ ജ്ഞാനമുള്ള പണ്ഡിത കുലപതിയായിരുന്നുവെന്ന് അസ്‍ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ പറഞ്ഞു. സയ്യിദ് അലി ഹാശിം ബാ അലവി തങ്ങള്‍ അധ്യക്ഷനായി.
എസ്.എം.എഫ് കണ്ണൂര്‍ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുറഹ്മാന്‍ കല്ലായി, കെ.എന്‍ മുസ്തഫ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശൈഖുനാ പി.പി ഉമ്മര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സി.എച്ച് അബൂബക്കര്‍ ഹാജി, അഡ്വ. അബ്ദുല്‍ കരീം ചേലേരി, അബ്ദുറഹ്മാന്‍ കല്ലായി, മഹ്മൂദ് അള്ളാംകുളം, അനുസ്മരണ പ്രഭാഷണം നടത്തി. സമാപന ഖത്മ് ദുആ മജ്ലിസിന് സയ്യിദ് ഉമര്‍ കോയ തങ്ങള്‍ എന്നിവർ നേതൃത്വം നല്‍കി.
മൊയ്തീന്‍ ഹാജി കമ്പില്‍, ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ പൂക്കോയ തങ്ങള്‍, എ.കെ അബ്ദുല്‍ ബാഖി, അബ്ദുള്ള ഫൈസി മാണിയൂര്‍, അനസ് ഹുദവി, അനസ് ഹൈതമി, മുഹമ്മദ് ബഷീര്‍ നദ്‍വി, ടി.പി ആലിക്കുട്ടി ഹാജി, ഖാദര്‍ മുണ്ടേരി, അബ്ദുറഹ്മാന്‍ ബാഖവി പന്ന്യങ്കണ്ടി, ഹാഫിള് അബ്ദുള്ള ഫൈസി, മൊയ്തു മൗലവി മക്കിയാട്, മുസ്തഫ ഹുദവി കൊടുവള്ളി, ശൗക്കത്തലി മൗലവി മട്ടന്നൂര്‍, അബ്ദുറസാഖ് മിസ്ബാഹി, കെ.വി അഹ്മദ് ദാരിമി, ശാദുലി അസ്അദി, ഈസ ഹാജി പുല്ലൂപ്പി, മുഹമ്മദലി ഫൈസി പുല്ലൂപ്പി, മുഹമ്മദലി ബാഖവി, എം.പി അബ്ദുന്നാസര്‍, ഉമര്‍ കാട്ടാമ്പള്ളി, ടി.വി അബ്ദുല്‍ ഖാദര്‍ ഹാജി മാമ്പ, ആസാദ് വാരം റോഡ്, ഡോ. ഹാരിസ് ദാരിമി, എം.പി.എ റഹീം, ഇ.എം ബഷീര്‍, ശരീഫ് ഹാജി ഇരിട്ടി, പി.പി.സി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് വിളക്കോട്, നസീര്‍ വയനാട്, ഉസ്മാന്‍ വയനാട്, ഇബ്രാഹിം ഹാജി മാനന്തവാടി, അശ്റഫ് ബംഗാളി മുഹല്ല, ഫുആദ് സനിന്‍, ഇബ്രാഹിം എടവച്ചാല്‍, ഹനീഫ ഏഴാംമൈല്‍, മുസ്തഫ കോടിപ്പൊയില്‍, സൈഫുദ്ദീന്‍ നാറാത്ത്, ബാദുഷ ചേലേരി, അഹമ്മദ് തെര്‍ളായി, ഹസനവി റഫീഖ് ഹുദവി, ഹസനവി സലീം ഹുദവി, ഹസനവി അഫ്സല്‍ ഹുദവി, ഹസനവി ശഫീഖ് ഹുദവി, മൊയ്തീന്‍ ഹാജി അഞ്ചരക്കണ്ടി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കര്‍ ഹാജി നന്ദിയും നടത്തി.