നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിൽ അറിവരങ്ങ് പദ്ധതി തുടങ്ങി

 



പറശ്ശിനി റോഡ്:-നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിൽ അറിവരങ്ങ് പദ്ധതി തുടങ്ങി. പ്രാദേശിക കൂട്ടായ്മകളിലൂടെ വായനയെ ചേർത്തു പിടിക്കാനും അതുവഴി വിജ്ഞാന സമ്പാദനത്തിനും കുട്ടികളെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. നാല് യൂണിറ്റുകളിലായാണ് പ്രവർത്തനം.

 ചോയ്യാടത്ത് രൂപവത്കരിച്ച നീർമാതളം യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം എഴുത്തുകാരി വിജിനി കണ്ണൻ നിർവഹിച്ചു. ചാണോപ്പാറയിലെ ലാവൻഡർ യൂണിറ്റ്  ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് പി.വിനോദ് ഉദ്ഘാടനം ചെയ്തു. മൂന്ന് സെൻ്റിൽ പ്രവർത്തനം തുടങ്ങിയ ആകാശമിഠായി യൂണിറ്റ് എഴുത്തുകാരി ഷീല നമ്പ്രമാണ് ഉദ്ഘാടനം ചെയ്തത്. നണിയൂർ നമ്പ്രം സൗത്തിൽ വഴിവിളക്ക് യൂണിറ്റിൻ്റെ ഉദ്ഘാടനം കവി വിനോദ് കെ.നമ്പ്രം നിർവഹിച്ചു.

 പ്രഥമാധ്യാപിക ടി.എം. പ്രീത അധ്യക്ഷയായി. ടി.പി. രേഷ്മ പദ്ധതി വിശദീകരിച്ചു. എ.വിജേഷ്, വേലായുധൻ, ടി.പി. ബാബു, സുനിൽ കൊയിലേരിയൻ, സി.കെ.ഹരിദാസ് ബാബു, കെ.അംബുജാക്ഷൻ, എ.അശ്വന്ത്, വി.സുശീല, ടി.പി.ഷൈമ, പി.വി.ദീപ്തി,സുചിത്ര അനീഷ്,തമന്ന, കെ.പി.സൂര്യ, ടി.സബി ത,ടി.സജീഷ്മ, കെ.എച്ച്.സൗമ്യ തുടങ്ങിയവർ സംസാരിച്ചു. വി.പി.രാഗേഷ് നന്ദി പറഞ്ഞു.

Previous Post Next Post