നാറാത്ത് :- കേരളാ പ്രവാസിസംഘം നാറാത്ത് വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. മുതിർന്ന പ്രവാസിയും വില്ലേജ് കമ്മിറ്റി അംഗവുമായ കെ.രാഘവൻ പതാക ഉയർത്തി. പി.ഐ മുരളീധരന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം പി.പി രാജൻ ഉദ്ഘാടനം ചെയ്തു. 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ നൽകണമെന്ന പ്രമേയവും സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.
വില്ലേജ് കമ്മിറ്റി അംഗം വി.പി ബാലകൃഷ്ണൻ അനുശോചനകുറിപ്പ് അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി എ.ബാബുരാജ് പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി കെ.വി ശിവൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സി.പ്രകാശൻ, ഏരിയ ട്രഷറർ എം.മനോജ്, അരക്കൻ പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ദിനേശൻ സ്വാഗതവും വില്ലേജ് കമ്മിറ്റി അംഗം കെ.സനൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി : ബാബുരാജ്.എ
പ്രസിഡന്റ് : പി.ഐ മുരളീധരൻ
ജോയിന്റ് സെക്രട്ടറി : കെ.സനൽ
വൈസ് പ്രസിഡണ്ട് : കെ.രാഘവൻ
ട്രഷറർ : വി.പി ബാലകൃഷ്ണൻ