നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി സ്കൂളിൽ ഒരുക്കിയ ജൈവ പച്ചക്കറി കുട്ടിത്തോട്ടത്തിലെ മരച്ചീനി, മധുരക്കിഴങ്ങ് എന്നിവയുടെ വിളവെടുപ്പ് തുടങ്ങി.
കുട്ടികളോടൊപ്പം ഹെഡ്മിസ്ട്രസ് അഞ്ജുഷ, കോർഡിനേറ്റർ അഷ്റഫ്, റിജി, ഐശ്യര്യ, മൻസൂർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടാൻ പ്രവർത്തിച്ച കുട്ടികളെ അനുമോദിച്ചു.