കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ

സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിലേക്ക് പ്ലസ് ടു /തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 17-50 വയസ്സ്. പിഴ കൂടാതെ ജൂലൈ 16 വരെയും 100 രൂപ പിഴയോടെ ജൂലൈ 27 വരെയും www.scolekerala.org വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9847237947, 9446680377

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി

അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററിന്റെ കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, അപ്പാരല്‍ മാനുഫാക്ചറിങ്ങ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈനിംഗ് സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍.പി.ഒ, തളിപ്പറമ്പ, കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 8301030362, 9995004269  

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ്

പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസാപ് കേരളയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ചേര്‍ന്നൊരുക്കുന്ന ആറുമാസ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 2021നു ശേഷം ഐടിഐ ഫിറ്റര്‍, വെല്‍ഡര്‍, ഷീറ്റ് മെറ്റല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് https://csp.asapkerala.gov.in/courses/marine-structural-fitter-and-fabricator ലിങ്ക് വഴി അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സ്റ്റൈപ്പന്റോഡുകൂടി ഒരുവര്‍ഷ അപ്രന്റിസ്ഷിപ്പ് ലഭിക്കും. ഫോണ്‍: 9495999712

ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ.ടി.ഐയില്‍ ഒരുവര്‍ഷ പ്ലംബര്‍, രണ്ട് വര്‍ഷ പെയിന്റര്‍ ജനറല്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി വിഭാഗത്തിന് 80 ശതമാനവും എസ് ടി വിഭാഗത്തിന് 10 ശതമാനവും ജനറലിന് 10 ശതമാനവും സീറ്റുകളുമാണുള്ളത്. www.scdditiadmission.kerala.gov.in വെബ്സൈറ്റ് വഴി ജൂലൈ 16 വരെ അപേക്ഷിക്കാം. ഫോണ്‍: 9447228499, 9995178614

ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കണ്ണൂര്‍ ഗവ: വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൌണ്ടിംഗ് (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി - തിയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്‌സല്‍ (ഒരു മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് റിട്ടേണ്‍ ഫയലിംഗ് (ഒരു മാസം) കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്. ഫോണ്‍: 9745479354


Previous Post Next Post