തിരുവനന്തപുരം :- സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. ജൂലൈ 23 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജൂലൈ 22 വരെയുള്ള സമയത്തിനിടെ ചർച്ചകളിൽ പുരോഗതി ഇല്ലെങ്കിൽ അനിശ്ചിതകാല സമരം നടക്കുമെന്നും ബസുടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.
ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും അർഹതപ്പെട്ടവർക്കു മാത്രമായി കുട്ടികളുടെ കൺസഷൻ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകൾ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകൾ പറയുന്നു.