കാഞ്ഞങ്ങാട് :- കുവൈത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന നീലേശ്വരം സ്വദേശി വിമാനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മരണമടഞ്ഞു. കാസർഗോഡ് നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് ബഹറിനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തിനു വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയുമായിരുന്നു.
ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അവിടെ വെച്ചാണ് മരണമടഞ്ഞത്. മൃതദേഹം ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരി ക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ നടത്തി വരികയാണ്.ഭാര്യ താഹിറ മക്കൾ ഡോ ആദിൽ മുബഷിർ, അബ്ദുള്ള ഖദീജ, മുഹമ്മദ്