കണ്ണാടിപ്പറമ്പ് :- ജൂലൈ 19,20 തീയതികളിലായി കണ്ണാടിപ്പറമ്പ് ദേശസേവാ സ്കൂളിൽ നടക്കുന്ന എസ് എസ് എഫ് കമ്പിൽ ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി മയ്യിൽ റേഞ്ചിലെ 17 മദ്രസകൾ തമ്മിൽ കലാജാഥ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ചേലേരിമുക്കിൽ നിന്ന് ആരംഭിക്കുന്ന ജാഥ കണ്ണാടിപ്പറമ്പ് ദേശ സേവ സ്കൂളിൽ സമാപിക്കും.
പ്ലക്കാർഡുകൾ, യൂണിഫോമിറ്റി, അച്ചടക്കം, ക്രിയേറ്റിവിറ്റി, പതാക തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിനിർണയം നടക്കുക. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന മദ്രസകളെ സാഹിത്യോത്സവ് വേദിയിൽ എക്സലൻസ് പുരസ്കാരങ്ങൾ നൽകി ആദരിക്കും.
റെയിഞ്ച് പരിധിയിലെ മദ്രസകളായ ഇസ്സതുൽ ഇസ്ലാം പാലത്തുങ്കര, മർകസുൽ ഹുദാ ചേലേരിമുക്ക്, അൽഫുർഖാൻ നിരത്ത്പാലം, ബദ്രിയ്യ പാറാൽ, സിറാജുൽ ഉലൂം ഉറുമ്പിയിൽ, നുസ്റത്തുൽ ഇസ്ലാം കൊട്ടപ്പൊയിൽ, നൂറുൽ ഉലമ കയ്യങ്കോട്, ഖാദിരിയ്യ വേശാല, കമാലിയ്യ മയ്യിൽ, തഖ് വീമുൽ ഇസ് ലാം കടൂർ,കൗകബുൽ ഹുദ പള്ളിപ്പറമ്പ്,ഖിള് രിയ്യ പള്ളിയത്ത്,സിദ്ധീഖിയ്യ കോടിപ്പോയിൽ, സിറാജുദ്ദീൻ ഒറപ്പൊടി,മദ് റസതുൽ മുനാ ചേലേരി ,ഹയാതുൽ ഇസ് ലാം പാവന്നൂർ, ബിദായതുൽ ഹിദായ കണ്ടക്കൈ തുടങ്ങിയ മദ്രസകൾക്ക് പങ്കെടുക്കാം.