കമ്പിൽ : മുപ്പത്തി രണ്ടാമത് എഡിഷൻ കമ്പിൽ ഡിവിഷൻ സാഹിത്യോത്സവ് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ കോമ്പൗണ്ടിൽ വെച്ച് ഇന്നും നാളെയുമായി നടക്കും. ഡിവിഷനിലെ അഞ്ച് സെക്ടറുകളിൽ ആറ് വിഭാഗങ്ങളിലായി നടക്കുന്ന സാഹിത്യോത്സവുകളിൽ പങ്കെടുത്ത് വിജയിച്ച അഞ്ഞൂറിലധികം പ്രതിഭകൾ ഡിവിഷൻ സാഹിത്യോത്സവിൽ മാറ്റുരയ്ക്കും.
ഇന്ന് ജൂലൈ 20 ശനിയാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ചെയർമാൻ നസീർ സഅദിയുടെ അധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ ഡോ:റഫീഖ് ഇബ്രാഹീം ഉദ്ഘാടനം നിർവഹിക്കും. സോൺ, ജില്ലാ പ്രാസ്ഥാനിക നേതാക്കൾ പങ്കെടുക്കും.