കണ്ണാടിപ്പറമ്പ് :- നാറാത്ത് പഞ്ചായത്തിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് മുന്നണി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. യുഡിഎഫ് നേതൃയോഗം ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുള്ള മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അഷ്‌ക്കർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
സി.കുഞ്ഞഹമ്മദ്, എം.പി മോഹനാംഗൻ, ജയചന്ദ്രൻ മാസ്റ്റർ, കബീർ കണ്ണാടിപ്പറമ്പ്, പി.പി സുബൈർ, എം.ടി മുഹമ്മദ്, കെ.കെ ഷിനാജ്, ഗംഗാധരൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ, ഭാഗ്യനാഥൻ, ടി.പി സമീർ, ശംസുദ്ദീൻ പി.പി, വിനോദ്.സി, അബ്ദുള്ള എ.പി, സി.വിനോദ് ശ്രീധരൻ, കൺവീനർ സുധീഷ്.പി ട്രഷറർ പി.ദാമോദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഇടതുപക്ഷ ഭരണത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് യുഡിഎഫ് നീക്കം. പഞ്ചായത്തിലെ ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ ജനകീയ കുറ്റപത്ര യാത്ര, ശില്പശാല, പ്രതിഷേധ സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ഒഴിവാക്കി കൃത്യമായ ഇടപെടൽ നടത്തണമെന്ന് UDF യോഗത്തിൽ ആവശ്യപ്പെട്ടു.