ട്രെയിനിൽ യാത്രക്കിടെ അബോധാവസ്ഥയിൽ കണ്ടെത്തിയ 10 വയസുകാരി മരിച്ചു


കാസർഗോഡ് :- ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കിടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശിനി സ്റ്റെല്ലയുടെ മകൾ സാറ ആണ് മരിച്ചത്. 

ട്രെയിനിന് കാഞ്ഞങ്ങാട് സ്റ്റോപ്പില്ലായിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായി അടിയന്തരമായി ട്രെയിൻ നിർത്തി. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Previous Post Next Post