ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.5 കോടി രൂപ
ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവായി 4,59,66,000 രൂപ ലഭിച്ചു. ഇതിനു പുറമേ ഇ-ഭണ്ഡാരങ്ങളിൽ നിന്ന് 8 ലക്ഷത്തോളം രൂപയും ലഭിച്ചു. നിരോധിത കറൻസികളിൽ 1000 രൂപയുടെ 3 എണ്ണവും 500 രൂപയുടെ 71 എണ്ണവും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു. ഇക്കുറി ഭണ്ഡാരത്തിൽ നിന്നു ലഭിച്ച സ്വർണം, വെള്ളി സാധനങ്ങൾ പരിശോധിച്ച് തൂക്കം നോക്കാൻ ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞില്ല. ഇതെല്ലാം ദേവസ്വം ലോക്കറിലേക്ക് സുരക്ഷിതമായി മാറ്റി.