ഹജ്ജിന് കേരളത്തിൽ നിന്ന് സർക്കാർ ക്വോട്ടയിൽ 8,530 പേർക്ക് അവസരം


ന്യൂഡൽഹി :- 2026 ലെ ഹജ്ജ് തീർഥാടനത്തിനായി കേരളത്തിൽ നിന്ന് സർക്കാർ ക്വോട്ടയിൽ 8,530 പേർക്ക് അവസരം. 18,588 പേർ വെയ്റ്റിങ് ലിസ്റ്റിലുണ്ട്. സൗദി സർക്കാരിൽ നിന്ന് കോട്ട സംബന്ധിച്ചു. കൂടുതൽ വ്യക്തത ലഭിക്കുന്ന മുറയ്ക്കു കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും. മറ്റു സംസ്ഥാനങ്ങളിലെ സ്ലോട്ടുകൾ റദ്ദായാലും കേരളത്തിനു ഗുണകരമാകും. 

കേരളത്തിൽ നിന്ന് ആകെ 27,118 പേരാണ് അപേക്ഷിച്ചത് . 65 വയസ്സു കഴിഞ്ഞവരുടെ വിഭാഗത്തിൽ അപേക്ഷിച്ച 3938 പേരും മെഹ്റം (ആൺ തുണ) ഇല്ലാത്ത 65 വയസ്സു കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തി ലെ 1,030 പേരും മൊത്തമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യമാകെ 1.94 ലക്ഷം അപേ lക്ഷകരിൽ 98,833 പേർക്കാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ അവസരം ലഭിച്ചത്.

Previous Post Next Post