പയ്യന്നൂർ:- ഓൾ കേരള പ്രൊഫഷണൽ പ്രോഗ്രാം ഏജൻറ്സ് അസോസിയേഷൻ ഉത്തരമേഖല സമ്മേളനം പയ്യന്നൂർ കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് ഷാജി സരിഗയുടെ അധ്യക്ഷതയിൽ സിനിമാ നാടക അഭിനേത്രി ഭാനുമതി പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.പാലക്കാട്,വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രോഗ്രാം ഓർഗനൈസർമാരായ മെമ്പർമാരാണ് ഉത്തരമേഖല സമ്മേളനത്തിൽ പങ്കെടുത്തത്.

സമ്മേളന വേദിയിൽ വെച്ച് ഭാനുമതി പയ്യന്നൂരിന് സ്നേഹാദരവും നൽകി. കലാസമിതി ഭാരവാഹികൾ കലാവതരണങ്ങളെ പരിചയപ്പെടുത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് കൽപ്പത്തൂർ അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി വേണു സി കിഴക്കനേല പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ഉത്തരമേഖല കൺവീനർ വിനോദ് ആരാധന സ്വാഗതവും ഷാജി ലോഗോ ബീറ്റ്‌സ് നന്ദിയും പറഞ്ഞു.

Previous Post Next Post