എ.കെ.ടി.എ കമ്പിൽ ഏരിയ കമ്മറ്റി അനുമോദനവും പഠനക്ലാസ്സും സംഘടിപ്പിച്ചു


കമ്പിൽ :- എ.കെ.ടി.എ കമ്പിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC, +2, മറ്റു പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എസ് എച്ച് ജി കൺവീനർമാർക്കുള്ള പഠനക്ലാസ്സും സംഘടിപ്പിച്ചു.

എ.കെ.ടി.എ ജില്ലാ പ്രസിഡണ്ട് കെ.വി ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ ഐ.വി ചന്ദ്രൻ ആശംസർപ്പിച്ചു.ഏരിയ സെക്രട്ടറി ബി.എം വിജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Previous Post Next Post