പാമ്പുരുത്തി :- പാമ്പുരുത്തി വാർഡിലെ SSLC, പ്ലസ് ടു, സമസ്ത പൊതുപരീക്ഷ, മറ്റു മത്സര പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം നാളെ ആഗസ്ത് 19 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ നടക്കും. നജീബ് കാന്തപുരം ഉദ്ഘാടനവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉപഹാര വിതരണവും നിർവ്വഹിക്കും.
വാർഡ് മെമ്പർ കെ.പി അബ്ദുൽസലാം അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ മുസ്തഫ കോടിപ്പൊയിൽ പ്രഭാഷണം നടത്തും.