കണ്ണൂർ:- കൊറ്റാളിയിൽ അഞ്ച് പേർക്ക് തെരുവു നായയുടെ കടിയേറ്റു. എം ഷിജു, സത്യൻ, സന്തോഷ്, കനക, അജിത എന്നിവർക്കാണ് കൊറ്റാളി ഹെൽത്ത് സെൻ്റർപരിസരത്തുവച്ച് തെരുവുനായയുടെ കടിയേറ്റത്. വെള്ളി പകൽ പതിനൊന്നോടെയാണ് സംഭവം. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.