മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സ് മത്സരം നടത്തി. പി.സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ചൈത്ര കെ ക്വിസ്സ് മത്സരം നയിച്ചു. പി.പി ചന്ദ്രൻ പി.ദിവ്യ എന്നിവർ സംസാരിച്ചു. ഷനിമ.പി നന്ദി പറഞ്ഞു.
LP വിഭാഗത്തിൽ സിയാൻ സജിത്ത് ഒന്നാം സ്ഥാനവും അർഷിയ എസ് ശരത്ത് രണ്ടാം സ്ഥാനവും UP വിഭാഗത്തിൽ ആദിലക്ഷ്മി ആർ ശ്യാം ഒന്നാം സ്ഥാനവും ദേവശ്രീ മനോഹരൻ അഷ്മിക ആർ ശ്യാം രണ്ടാം സ്ഥാനവും നേടി.