കണ്ണൂർ :- ആത്മഹത്യചെയ്യാനായി പാളത്തിൽ കിടന്ന ആൾ നിർത്തിച്ചത് രണ്ട് തീവണ്ടികളും ഒരു എൻജിനും. സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതിനെത്തുടർന്ന് ആർപിഎഫ് ആളെ പാളത്തിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.45-ന് പഴയങ്ങാടി റെയിൽവേ സ്റ്റേഷന് അടുത്തായിരുന്നു സംഭവം.
പുതിയങ്ങാടി ബീച്ച് റോഡ് സ്വ ദേശിയായ 50 കാരനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന എൻജിൻ, എശൂർ എക്സ്പ്രസ്, മംഗള എക്സ്പ്രസ് എന്നിവയാണ് നിർത്തിയിടേണ്ടിവന്നത്. ഇതുമൂലം വണ്ടികൾ വൈകി.