നിർത്തിയിട്ട ബസിനുള്ളിൽ കിടന്നുറങ്ങിയ ആൾ ബസിന് തീപിടിച്ച് വെന്തുമരിച്ചു


ബെംഗളൂരു :- ബസിനുള്ളിൽ കിടന്നുറങ്ങിയ ആൾ ബസിന് തീപിടിച്ച് വെന്തുമരിച്ചു. കർണാടകയിലെ രാമമൂർത്തി നഗറിൽ ആണ് സംഭവം. ബസിന്റെ ലോക്ക് തകർത്താണ് അകത്തു കയറിയത്. ബസിനുള്ളിൽ വച്ച് ഇയാൾ പുക വലിച്ചിരുന്നു. ഉപേക്ഷിച്ച ബീഡി കുറ്റിയിൽ നിന്ന് തീപടർന്നെന്നാണ് അപകടം ഉണ്ടായത് എന്നാണ് സംശയം. 

ബസിനുള്ളിൽ നിന്ന് പായയും തലയിണയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊലപാതക സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. ബസിന് പുറത്തുനിന്ന് ആരെങ്കിലും തീയിട്ടതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബസ് കത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫിറ്റ്നെസും ഇൻഷുറൻസ് കാലാവധിയും തീർന്നതിനെ തുടർന്ന് ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു ബസ്.


 



Previous Post Next Post