ന്യൂഡൽഹി :- ഫുട്പാത്തുകൾ സഞ്ചാരയോഗ്യമാക്കുന്നതുൾപ്പെടെ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നാലാഴ്ചയ്ക്കകം മാർഗരേഖയുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ നിർദേശം.
മേയ് 14-ന് ഇറക്കിയ ഉത്തരവ് പാലിക്കാൻ അവസാനമായി ഒരവസരംകൂടി നൽകുകയാണെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകി. ഫുട്പാത്തുകൾ ഉപയോഗിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.