ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂളിൽ ഹരിത ക്ലബ്‌ ഉദ്ഘാടനം ചെയ്തു

 


കണ്ണാടിപ്പറമ്പ :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ ഹരിത ക്ലബ്‌ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുയായിരുന്നു പാപ്പിനിശേരി എ ഇ ഒ ജാൻസി ജോൺ. സ്കൂൾ ഹരിതവത്കരണത്തിന്റെ ഭാഗമായി ഹരിത ക്ലബ്‌ വിദ്യാർഥികൾ സ്കൂളിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു. 

വൃക്ഷ ലാദാദികളെയും മണ്ണിനേയും. വിദ്യാർഥികൾ പരിപാലിക്കണമെന്നും ചടങ്ങിൽ  ജാൻസി ജോൺ അഭിപ്രായപെട്ടു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി, ഷൈന ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ സുനിത സ്വാഗതവും ഹരിത ക്ലബ്‌ കൺവീനർ സഹല നന്ദിയും പറഞ്ഞു.

Previous Post Next Post