കണ്ണൂർ:-എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ റബീഉൽ അവ്വലിനെ സ്വാഗതം ചെയ്‌ത് വർഷം തോറും നടത്തി വരുന്ന റബീഅ് കോൺഫറൻസ് (ആഗസ്റ്റ് 24 ഞായർ ) വൈകുന്നേരം 4 മണി മുതൽ കമ്പിൽ മാപ്പിള ഹയർസെക്കൻ്ററി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
സമസ്‌തയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ദീർഘകാലം നേതൃത്വമേകി മൺമറഞ്ഞ സയ്യിദ് ഹാശിം തങ്ങൾ, പി.കെ.പി ഉസ്‌താദ്, മാണിയൂർ ഉസ്‌താദ് എന്നിവരുടെ പേരിൽ പ്രത്യേക അനുസ്മരണവും നടക്കും. ജില്ലയിലെ മുഴുവൻ സയ്യിദന്മാരും മുദരിസുമാരും പണ്ഡിതരും സമസ്‌ത പോഷകസംഘടനാ നേതാക്കളും സംബന്ധിക്കുന്ന പരിപാടി കമ്പിൽ മൈതാനിപ്പള്ളി മഖാം സിയാറത്തോടെ തുടക്കം കുറിക്കും.
അസ്‌റ് നിസ്‌കാരാനന്തരം സമസ്‌ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉമർ കോയ ത ങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ കോൺഫറൻസ് ആരംഭിക്കും. സമസ്‌ത പ്രസിഡൻ്റ് സയ്യിദ് മു ഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്‌ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ ക്യു.എം.പി ക്ക് കീഴിൽ നടത്തിയ ഖുർആൻ സ്റ്റേജ് പ്രോഗ്രാമിലെ വിജയികൾക്കുള്ള അവാർഡ് സമസ്‌ത മുശാവറ അംഗം കെ.കെ.പി അബ്ദുള്ള മുസ്‌ലിയാർ വിതരണം ചെയ്യും. സയ്യിദ് അലി ഹാശിം നദ്‌വി ബാഅലവി അനുസ്‌മരണപ്രഭാഷണം നിർവ്വഹിക്കും. അൻവർ മുഹ് യുദ്ധീൻ ഹുദവി റബീഅ് പ്രഭാഷണം നടത്തും. ജില്ലയിലെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തിൽ മൻഖൂസ് മൗലിദ് പാരായണവും ബുർദ മജ്‌ലിസും നടക്കും. സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ കണ്ണന്തളി സമാപനപ്രാർത്ഥനക്ക് നേതൃത്വമേകും.
വാഹനങ്ങളുമായി വരുന്നവർ ആളുകളെ സ്‌കൂൾ ഗ്രൗണ്ടിന് സമീപത്ത് ഇറക്കി കമ്പിൽ മൈതാനിപ്പളളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് അസ്‌ലം അസ്‌ഹരി പൊയ്‌തുംകടവ്, ഇസ്സുദ്ധീൻ നിസാമി പൊതുവാച്ചേരി, റഈസ് അസ്അദി വാരംകടവ്, അബ്ദുൽനാസർ ഫൈസി പാവന്നൂർ, റി യാസ് പാമ്പുരുത്തി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.