'സ്നേഹത്തിന്റെ കൈവിരൽ' പദ്ധതിയിലേക്ക് പ്രവാസി കൂട്ടായ്മ വീൽചെയർ സംഭാവന ചെയ്തു


നാറാത്ത് :- നാറാത്ത് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന "സ്നേഹത്തിന്റെ കൈവിരൽ" പദ്ധതിയിലേക്ക് പ്രവാസി കൂട്ടായ്മ വീൽചെയർ സംഭാവന ചെയ്തു.  ട്രസ്റ്റ് ചെയർമാൻ റൗഫ് കെ.വി, സെക്രട്ടറി അബ്ദുല്ല നാറാത്ത് എന്നിവർ വീൽചെയർ ഏറ്റുവാങ്ങി. മെമ്പർമാരായ ശിഹാബ് പി.പി, റാഫി സി.കെ, ഷമീർ പി.പി, പ്രവാസി കൂട്ടായ്മ മെമ്പർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ആംബുലൻസ് സേവനങ്ങൾ ആവശ്യമുള്ളവർ 7558855796 എന്ന നമ്പറിലും, കിടപ്പുരോഗികൾക്കോ അല്ലാത്തവർക്കോ മെഡിക്കൽ ഉപകരണങ്ങളുടെ സഹായം ആവശ്യമുള്ളവരും ഇത്തരം ഉദ്യമത്തിൽ പങ്കാളിയാവാൻ താല്പര്യമുള്ളവരും 7558988050, 9567637712 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


Previous Post Next Post