കൊളച്ചേരി കൃഷിഭവന്റെയും കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി കൃഷിഭവന്റെയും കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. കർഷകദിന വിളംബര ഘോഷയാത്ര കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ച് കമ്പിൽ - കരിങ്കൽക്കുഴി ടൗണിലൂടെ പഞ്ചായത്തിന് മുന്നിൽ സമാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജ്മ അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന 13 കർഷകർഷകരെയും രണ്ട് സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. വനിതകളുടെ കമ്പവലി മത്സരം സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീമ ടി.വി, കബീർ കെ.വി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ, കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥൻ പി.കെ, മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.രാമചന്ദ്രൻ, പി.വി സുബൈർ, എം.അബ്ദുൽ അസീസ്, കെ.അനിൽകുമാർ, കെ.വി ശശീന്ദ്രൻ, ടി.പി സുമേഷ്, ഇ.പി ഗോപാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു.




Previous Post Next Post