കണ്ണൂർ :- സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയപതാക ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ അറിയിച്ചു. ഇത്തരം പതാക ഉപയോഗിച്ചാൻ 10,000 രൂപ പിഴ ചുമത്തി നിയമ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് കൊടി പരിസ്ഥിതിക്ക് ഹാനികരമായതി നാൽ കടലാസ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച പതാക മാത്രം ഉപയോഗിക്കണം.
പ്ലാസ്റ്റിക് കൊടികൾ, അലങ്കാരങ്ങൾ എന്നിവയുടെ നിർമാണം, വില്പന, വിതരണം, പ്രദർശനം എന്നിവ കണ്ടെത്തിയാൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും പഞ്ചായത്ത്, മുനിസിപ്പൽ തല വിജിലൻസ് സ്ക്വാഡും നടപടി സ്വീകരിക്കും. ദേശീയപതാകയോട് ആദരം പാലിച്ച് മലിനീകരണമില്ലാത്ത രീതിയിൽ ആഘോഷങ്ങൾ നടത്തണമെന്നും ജില്ലാ ശുചിത്വമിഷൻ അറിയിച്ചു.