മലപ്പട്ടം ഗ്രാമപഞ്ചായത്ത് അമിബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ 'ജലമാണ് ജീവൻ' ക്യാമ്പയിന്റെ ഭാഗമായി അമിബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കുടുംബരോഗ്യം മെഡിക്കൽ ഓഫീസർ ഇൻചാർജ് Dr. വോൾഗ, JHI ഷിഫ ക്ലോറിനേഷൻ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.

ഹരിതമിഷൻ ആർ.പി സുകുമാരൻ ക്യാമ്പയിൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി രമണി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതവും പറഞ്ഞു.  ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ഹരിതസേനാ അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് ജോലിക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post