ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ ഓണവിപണിയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന


തിരുവനന്തപുരം :- ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 30 മുതൽ മിന്നൽ പരിശോധന ആരംഭിക്കും. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വ്യാപാരോത്സവങ്ങളിൽ പൊതുജനങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാനുമാണ് മിന്നൽ പരിശോധന. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തും. 

മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപന വില, പരാതി പരിഹാര നമ്പർ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകൾ വിൽപന നടത്തുക, എംആർപിയെക്കാൾ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിന് വിവിധ ജില്ലകളിൽ കൺട്രോൾ റൂം പ്രവർത്തിക്കും.

Previous Post Next Post