കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്കിൽ കെട്ടിടം അപകടാവസ്ഥയിൽ. കൊളച്ചേരിമുക്ക് കവലയിൽ പ്രധാന റോഡരികിലെ പഴയ ഇറ്റാക്സ് കോളേജ് കെട്ടിടമാണ് മേൽക്കൂര പൊട്ടിവീഴാറായ സ്ഥിതിയിൽ നിലകൊള്ളുന്നത്.
ദിനംപ്രതി നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന ഈ റോഡരികിലെ ഇരുനില കെട്ടിടം യാത്രക്കാർക്ക് വലിയ അപകട ഭീഷണി ഉയർത്തുകയാണ്. കെട്ടിടത്തിന്റെ മുകളിൽ ഇട്ടിരിക്കുന്ന ഷീറ്റ് ദ്രവിച്ച് ഇക്കാളി വീഴാറായ അവസ്ഥയിലാണ് ഇപ്പോൾ നിലകൊള്ളുന്നത്.