കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ ജീവകാരുണ്യ ക്ഷേമപ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുവാൻ സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന പരസ്പര സഹായ കാർഡിന്റെ പ്രകാശനം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു.
2024-25 പരസ്പര സഹായ ഫണ്ടിന്റെ കണക്ക് വൈസ് പ്രസിഡണ്ട് സി.പി രാധാകൃഷ്ണൻ അവതരിപ്പിച്ചു പുതിയ പദ്ധതിക്ക് രൂപം നൽകി. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി തങ്ങൾ നന്ദിയും പറഞ്ഞു.