ഓണപ്പരീക്ഷയ്ക്ക് മിനിമം മാർക്ക് ഇല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ നൽകും


തിരുവനന്തപുരം :- സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ എഴുത്തു പരീക്ഷയിലെ മിനിമം മാർക്ക് സമ്പ്രദായം ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതൽ തന്നെ നടപ്പാക്കും. ഓരോ വിഷയത്തിനും എഴുത്തു പരീക്ഷകളിൽ കുറഞ്ഞത് 30% മാർക്കാണു കുട്ടികൾ നേടേണ്ടത്.

ഇതു ലഭിക്കാത്ത കുട്ടികൾക്കു സെപ്റ്റംബറിൽ രണ്ടാഴ്ച പഠനപിന്തുണ പരിപാടി സംഘടിപ്പിക്കും. ഇതിന് സ്കൂ‌ൾ പിടിഎയുടെയും തദ്ദേശ സ്‌ഥാപനങ്ങളുടെയും പിന്തുണയുണ്ടാകും. എഇഒ മുതലുള്ള വിദ്യാഭ്യാസ ഓഫിസർമാർ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഓണപ്പരീക്ഷയുടെ ഫലം സ്‌കൂൾ തുറന്ന് 7 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. 10-ാം ക്ലാസിൽ അടുത്ത അധ്യയനവർഷം മുതലാണു മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കുക.

Previous Post Next Post