തിരുവനന്തപുരം :- ഓണത്തിരക്ക് പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ-കൊല്ലം, കൊല്ലം -ചെന്നൈ, മംഗളൂരു-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), തിരുവനന്തപുരം നോർത്ത് -മംഗളൂരു, മംഗളൂരു-കൊല്ലം, കൊല്ലം-മംഗളൂരു റൂട്ടുകളിലായി 28 ട്രെയിനുകളാണ് ഉണ്ടാകുക.
ചെന്നൈ-കൊല്ലം-ചെന്നൈ എക്സ്പ്രസ്
ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 ദിവസങ്ങളിൽ ചെന്നൈ സെൻട്രലിൽനിന്നു വൈകീട്ട് 3.10-ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ(06119) അടുത്തദിവസം രാവിലെ 6.40-ന് കൊല്ല ത്തെത്തും.
മംഗളൂരു-തിരുവനന്തപുരം നോർത്ത്
ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ്, 11, 13 തീയ തികളിൽ മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (06041) അടുത്ത ദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിലെത്തും. ഓഗസ്റ്റ് 22, 24, 29, 31 സെപ്റ്റംബർ അഞ്ച്, ഏഴ്, 12, 14 തീയതികളിൽ വൈകീട്ട് 5.15-ന് തിരുവനന്തപുരം നോർത്തിൽനിന്നു പുറപ്പെടുന്ന സ്പെഷ്യൽ (06042) അടുത്തദിവസം രാവിലെ 6.30-ന് മംഗളൂരുവിലെത്തും. ആലപ്പുഴ വഴിയാണ് യാത്ര.
മംഗളൂരു ജങ്ഷൻ-കൊല്ലം
ഓഗസ്റ്റ് 25 സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ രാത്രി 11.15-ന് മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ(06047) അടുത്ത ദിവസം രാവിലെ 10.20-ന് കൊല്ലത്തെത്തും. ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒൻപത് തീയതികളിൽ വൈകീട്ട് 5.10-ന് കൊല്ലത്തുനിന്നു പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ(06048) അടുത്ത ദിവസം രാവിലെ 5.30-ന് മംഗളൂരുവിലെത്തും. കോട്ടയം പാതയിലൂടെയാണ് യാത്ര.