ന്യൂഡൽഹി :- ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്ത് മൂന്നാമത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്‌ഥാനമായി കേരളം. 8.1% ആണ് സംസ്ഥാനത്തെ തൊഴില്ലായ്‌മ നിരക്ക്. രാജസ്ഥാൻ (8.8%), ആന്ധ്രപ്രദേശ് (8.3) എന്നിവയാണ് കേരളത്തിനു മുന്നിലുള്ള സംസ്ഥാനങ്ങൾ. രാജ്യമാകെയുള്ള നിരക്ക് 5.4%, സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലും കേരളം (9.5%) മൂന്നാമതാണ്.
ഇതുവരെ 3 മാസത്തിലൊരിക്കൽ നഗരമേഖലകളിലെ തൊഴില്ലായ്മ കണക്ക് മാത്രമാണ് കേന്ദ്ര സ്‌റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. വാർഷിക കണക്കിൽ മാത്രമാണ് ഗ്രാമവും നഗരവും ചേർത്തുള്ള കണക്കുണ്ടായിരുന്നത്. ഇനി മുതൽ ത്രൈമാസ റിപ്പോർട്ടുകളിൽ നഗരവും ഗ്രാമവും ചേർത്തുള്ള കണക്കുണ്ടാകും. ഇത്തരത്തിലുള്ള ആദ്യ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. കേരളത്തിൻ്റെ സമീപ സംസ്‌ഥാനങ്ങളിലെ നിരക്ക് : തമിഴ്‌നാട് (5.9%), കർണാടക (2.6%), ആന്ധ്രപ്രദേശ് (8.3%).പ്രതിമാസ കണക്കിലും നഗരവും ഗ്രാമവും ചേർത്തുള്ള കണക്കുണ്ടാകുമെങ്കിലും സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ ലഭ്യമായിരിക്കില്ല.