കണ്ണൂർ :- കണ്ണാടിപ്പറമ്പ് ഹസനാത്ത് മെഡിക്കൽ സെൻ്ററും ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി ഈ വർഷം ഹജ്ജിന് പോകുന്ന തീർത്ഥാടകർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം നദ്വി ഉദ്ഘാടനം നിർവ്വഹിച്ചു. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് വൈസ് പ്രസിഡൻ്റ് എ ടി മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.
വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി, ഹജ്ജ് സെൽ ചെയർമാൻ സി പി മായിൻ മാസ്റ്റർ, ഹസനാത്ത് യു എ ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി, ദുബൈ കെ എം സി സി സെക്രട്ടറി റഈസ് തലശ്ശേരി, ദുബൈ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര, ഹസനാത്ത് മെഡിക്കൽ സെൻ്റർ ഡയരക്ടർ ഡോ. അബ്ദുൽ സലാം, ഡോ. ജസീന കെ എം, വി എ മുഹമ്മദ് കുഞ്ഞി, ടി പി അബ്ബാസ് ഹാജി മാട്ടൂൽ, പി വി അബ്ദു, ഹസനാത്ത് യു എ ഇ ചാപ്റ്റർ വൈസ് പ്രസിഡൻ്റ് പി പി മുഹമ്മദ്, ഖാലിദ് ഹാജി പി പി, സി എൻ അബ്ദു റഹ്മാൻ, മുഹമ്മദ് മാങ്കടവ്, ആലിക്കുഞ്ഞി നെടുവാട്ട് തുടങ്ങിയവർ ആശംസകളർപ്പിച്ചു.