നിടുകുളം കടവ് പാര്‍ക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും

 


കണ്ണൂർ:-കൂടാളി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഡസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച നിടുകുളം കടവ് പാര്‍ക്ക് ആഗസ്റ്റ് 14 വ്യാഴാഴ്ച വൈകീട്ട് 5.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിക്കും. കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയാവും. 62 ലക്ഷം രൂപ ചെലവിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനം വിഹിതം വിനോദസഞ്ചാര വകുപ്പിന്റേതും 40 ശതമാനം കൂടാളി ഗ്രാമപഞ്ചായത്തിന്റേതുമാണ്.

 വാക് വേ, ഓപ്പണ്‍ സ്റ്റേജ്, കോഫി ഷോപ്പ്, ടോയ്‌ലറ്റ് ബ്ലോക്ക്, റീട്ടെയിനിങ് വാള്‍, ഷെല്‍ട്ടര്‍, ഹട്ടുകള്‍ തുടങ്ങിയവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമായതിനാല്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ പുഴയോര ഭിത്തിയും നിര്‍മ്മിച്ചിട്ടുണ്ട്

Previous Post Next Post