മയ്യിൽ :- മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടുമായ രാജീവ് ഗാന്ധിയുടെ 81 മത് ജന്മദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷയിൽ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു
ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർകൊറളായി, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, സലാം മാടോളി, പ്രേമരാജൻ പുത്തലത്ത്, അബ്ദുല്ല കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.