അഞ്ചാംപീടികയിൽ വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു

 


മൊറാഴ:-ബൈക്ക് സ്കൂട്ടറിന്റെ പിറകിലിടിച്ച് യുവാവ് മരിച്ചു. അഞ്ചാം പീടിക അപ്പ പീടികയിൽ പയ്യൻ വളപ്പിൽ ഹൗസിൽ അതുൽ (23) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടരയോടെ ധർമശാല-ചെറുകുന്ന് റോഡിൽ മൊറാഴ എയുപി സ്‌കൂളിന് സമീപത്തെ റോഡിലാണ് സംഭവം. കണ്ണൂർ സർവകലാശാല കാമ്പസിന് സമീപത്തെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായ അതുൽ ഭക്ഷണ വിതരണത്തിനായി പോകുമ്പോഴാണ് അപകടം.

ഉടൻ നാട്ടുകാർ ചേർന്ന് യുവാവിനെ പാപ്പിനിശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്യാശ്ശേരി അപ്പ പീടികക്ക് സമീപം പയ്യൻ വളപ്പിൽ പുഷ്പന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരൻ: അശ്വിൻ.

ഇടിച്ച ബൈക്കിലെ യാത്രികരായ കോലത്തുവയൽ സ്വദേശികളായ ശ്രീരാഗ് (23), അമൽ (22) എന്നിവർക്കും സാരമായി പരുക്കേറ്റു. ഇരുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവാഹനങ്ങളും കണ്ണപുരം ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു.

Previous Post Next Post