മയ്യിൽ :- വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'സ്നേഹസ്പർശം' പരിപാടിയിൽ വായനശാല പരിധിയിലുള്ള 80 വയസ്സ് കഴിഞ്ഞ 13 വനിതകളുടെയും കിടപ്പിലായ 3 ഭിന്നശേഷിക്കാരുടെയും വീടുകളിൽ സന്ദർശനം നടത്തി.
ഓണക്കോടിയും മധുരവും വിതരണം ചെയ്തു. ടി.പി ജാനകി അമ്മയ്ക്ക് നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി ഓമന ഉദ്ഘാടനം ചെയ്തു. വി.സി കമലാക്ഷി അധ്യക്ഷത വഹിച്ചു. ശ്രീജ ടി.എൻ സ്വാഗതവും കെ.വി ഗീത നന്ദിയും പറഞ്ഞു.