കാട്ടാമ്പള്ളിയിലെ വീട്ടിലെ കവർച്ച; ബന്ധുവായ മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ

 


കണ്ണൂർ:-ഇരു നില വീട്ടിന്റെ മുകളിലെ നിലയിലെ വാതിൽ കുത്തിതുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ . കിടപ്പുമുറിയിലെ മേശ വലിപ്പിൽ സൂക്ഷിച്ച നാലര പവന്റെ ആഭരണങ്ങളും ഒമ്പത് ലക്ഷം രൂപയും കവർന്ന മോഷ്ടാവ് ചിറക്കൽ കാട്ടാമ്പള്ളി പരപ്പിൽ വയലിലെ പി മുഹമ്മദ് റിഹാനെ (19) യാണ് വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി വിജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പരപ്പിൽ വയലിലെ പിഫാറൂഖിന്റെ മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിൽ കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വീടിന്റെ മുകൾ നിലയിലെ പിറകുവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മാതാവ് താമസിക്കുന്ന മുറിയിലെ മേശയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും കവർന്നത്. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. 

കേസെടുത്ത പോലീസ് ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരുടെ അടുത്ത ബന്ധു കൂടിയായ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു.

Previous Post Next Post