മലപ്പട്ടം :- മലപ്പട്ടം സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ ഓണക്കാല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ബേങ്ക് പ്രസിഡണ്ട് മലപ്പട്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് സെക്രട്ടറി ഇ.വി ഉണ്ണികൃഷ്ണൻ, സി.വി ജിതേഷ്, എം.എം സജിത്ത്, പ്രസാദ്.കെ എന്നിവർ സംസാരിച്ചു.
