കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു

 


മയ്യിൽ:- കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ഭർതൃമതിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിന് ഇടയിൽ പൊള്ളലേറ്റ യുവാവും മരിച്ചു.

ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷ് (45) ആണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിൽ മരിച്ചത്.  

ഓഗസ്റ്റ് 20ന് ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഉരുവച്ചാലിലെ പ്രവീണയെ (39) ആണ് ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് തീ കൊളുത്തിയത്.

സാരമായി പരുക്കേറ്റ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയോടെ പ്രവീണ മരണപ്പെട്ടിരുന്നു.

Previous Post Next Post