തളിപ്പറമ്പ്:- തേങ്ങ പറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി സുനിലാണ് (53) മരിച്ചത്.
ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. മുയ്യം യു.പി സ്‌കൂളിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ ബാലന്‍-നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: അതുല്‍, അനന്യ. സഹോദരങ്ങൾ: സുജിത്ത് (പാളിയത്ത്‌വളപ്പ്), മിനി (പഴയങ്ങാടി).